ernakulam local

പരിസ്ഥിതി സംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗം: മജിസ്‌ട്രേറ്റ് സുബിത ചിറക്കല്‍



കോതമംഗലം: പരിസ്ഥിതി സംരക്ഷണം സംസ്‌ക്കാരത്തിന്റെ ഭാഗമാണന്ന് കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌സുബിത ചിറക്കല്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തേണ്ട ആവശ്യകതയും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണുവാനാകുന്നത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായതു കൊണ്ടാണെന്നും മജിസട്രേറ്റ് കൂട്ടി ചേര്‍ത്തു. പ്രകൃതിയെ നമ്മള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും സംരക്ഷണത്തെ കുറിച്ച് ചിന്തിക്കുന്നില്ലന്നും അത് കൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ പരിഗണന നല്‍കാന്‍ സമൂഹം തയ്യാറാവണമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും അടി വാട് ഹീറോ യങ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു സുബിത ചിറക്കല്‍. ക്ലബ്ബ് പ്രിസിഡന്റ് കെ കെ അഷറഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രിസിഡന്റ് പി കെ മൊയ്തു വൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ എ പി മുഹമ്മത്, രമണന്‍, അഡ്വ.അബൂ മൊയ്തീന്‍, ഡോ.മിനി സിആര്‍, എന്‍ പി ഷാജഹാന്‍, ടി ഐ സുലൈമാന്‍, ബേബന്‍ ജേക്കബ്,ലെത്തീഫ് കുഞ്ചാട്ട്, സംസാരിച്ചു. ര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പരിസരത്ത് വൃക്ഷതൈ നട്ടു കൊണ്ടാണ് മജിസ്‌ട്രേറ്റ് ഉദ്ഘാടനം നിര്‍വഹിച്ചത്.
Next Story

RELATED STORIES

Share it