kozhikode local

പരിസ്ഥിതി സംഘടനകള്‍ക്ക് വിദേശസഹായമെന്ന്്‌

കോഴിക്കോട്: പരിസ്ഥിതി സംഘടനകള്‍ വിദേശ സഹായം കൈപ്പറ്റുന്നതായി പരാതി. ഇരുപത്തിരണ്ട് സംഘടനകള്‍ക്കെതിരെ ആരോപണവുമായാണ് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ രംഗത്തെത്തിയത്. അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് എന്‍വയോണ്‍മെന്റ് എന്ന സംഘടന റീജ്യനല്‍ ഇംപ്ലിമെന്റേഷന്‍ ടീം ഇന്‍ ദ വെസ്റ്റേണ്‍ ഗാട്ട്‌സ് എന്ന പീനത്തിന് ആറു ലക്ഷത്തി അമ്പതിനായിരം യുഎസ് ഡോളര്‍ വാങ്ങിയിട്ടുണ്ട്. ഇ ക്യൂറ്റബിള്‍ ടുറിസം ഓപ്ഷന്‍സ് സംഘടന ത്രട്ട് ദാറ്റ് അണ്‍ റഗുലേറ്റഡ് ടൂറിസം ഡവലപ്‌മെന്റ് പൊ സസ് റ്റു നാച്ചുറല്‍ ഇക്കോസിസ്റ്റം വിത്തിന്‍മൈസൂര്‍-നീലഗിരി കോറിഡോ ര്‍ വെസ്റ്റേണ്‍ ഗാട്ട്‌സ് എന്ന പഠനത്തിന് നാല്‍പത്തിനാലായിരത്തി എഴുനൂറ്റി അമ്പത്ത് ആറ് യുഎസ് ഡോളറും നല്‍കിയിട്ടുണ്ട്. എണ്‍ വയോണ്‍മെന്റ് ട്രസ്റ്റ്, എണ്‍പത്തി അയ്യായിരത്തി അഞ്ഞൂറ്റി ഇരുപത്തേഴ് ഡോളര്‍, വൈല്‍ഡലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി മൂന്നു ലക്ഷത്തി അമ്പതിനായിരം ഡോളറുകള്‍, വൈല്‍ഡ് ലൈഫ് ഇന്‍ഫര്‍മേഷന്‍ ലെയ്‌സണ്‍ ഡവലപ്‌മെന്റ് സൊസൈറ്റി ഒരു ലക്ഷത്തി പതിനൊന്നായിരത്തി തൊള്ളായിരത്തി ഇരുപ ത്തിയഞ്ചു ഡോളര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്‍സ് ഒരു ലക്ഷത്തി നാല്‍ പത്തി ഒമ്പതിനായിരത്തി എഴുനൂറ്റി പതിനാറ് ഡോളര്‍, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്ചര്‍ ഇന്ത്യ, ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴ് ഡോളര്‍, യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളര്‍, കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ മൂന്ന് ഘട്ടങ്ങളിലായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി ഇരുപത്തി ആറ് ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരത്തി എണ്ണൂറ്റി നാല്‍പത്തിയഞ്ച്, പത്തൊമ്പതിനായിരം ഡോളര്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളര്‍, ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോണ്ടിച്ചേരി മൂന്നു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി നാനൂറ്റിമുപ്പത്തിയഞ്ച് ഡോളര്‍ എന്നിങ്ങനെയാണ് പശ്ചിമഘട്ട മലനിരകളുടെ വ്യത്യസ്ത സവിശേഷതകളുടെ പാരിസ്ഥിതിക പഠനത്തിനെന്ന പേരില്‍ അമേരിക്കയിലെ ക്രിറ്റിക്കല്‍ എക്കോ സിസ്റ്റം പാര്‍ട്ട് നര്‍ഷിപ് ഫണ്ടില്‍ നിന്നും കൈപ്പറ്റിയിട്ടുള്ളത്. ഗാഡ്ഗില്‍ സമിതി അംഗങ്ങ ള്‍ ഉള്‍പ്പെടെയുള്ള വ്യക്തികളും പരിസ്ഥിതി സംഘടനകളും പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ വാങ്ങിയ കോടികള്‍ എന്തിന് ചെലവഴിച്ചുവെന്നത് ദുരൂഹമാണ് . 2011 നവംബര്‍ ആറിനായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്. എന്നാ ല്‍ 2011 ആഗസ്റ്റ് മുപ്പത്തി ഒന്നിന് ലോക പൈതൃക കമ്മറ്റിയില്‍ ഗാഡ്ഗില്‍ റിപോര്‍ട്ടിനെ പറ്റി കേന്ദ്ര സര്‍ക്കാരിനയച്ച കത്തിനെ പറ്റി അന്വേഷിക്കണം. കോടികളുടെ ആസ്തിയുള്ള ഗോവ ഫൗണ്ടേഷനും പരിസ്ഥിതിക്കാരായി ചമഞ്ഞു നടക്കുന്നവരെ പറ്റിയും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it