പരിസ്ഥിതി വാരാഘോഷത്തിനു തുടക്കമായി

ആലുവ: മരം നാടിന്റെ വരം, വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുക എന്ന സന്ദേശമുയര്‍ത്തി ജൂനിയര്‍ ഫ്രന്റ്‌സ് ജൂണ്‍് അഞ്ചു മുതല്‍ 11 വരെ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അലുവയില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ലിസി എബ്രഹാം നിര്‍വഹിച്ചു.
പുതുതലമുറയുടെ പരിസ്ഥിതി അഭിമുഖ്യം ശ്രദ്ധേയമാണ്. പരിസ്ഥിതി സംരക്ഷണത്തിനു നേതൃത്വം നല്‍കാന്‍ കുട്ടികള്‍ തയ്യാറാവണമെന്നും പരിസ്ഥിതി വാരാഘോഷം സംഘടിപ്പിച്ച് പുതുതലമുറയ്ക്ക് മാതൃകയായ ജൂനിയര്‍ ഫ്രന്റ്‌സ് കൂട്ടുകാര്‍ പ്രത്യകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. ആലുവ താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അസ്ഹര്‍ സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ആലുവ താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാഷിം പരിസ്ഥിതിദിന സന്ദേശം നല്‍കി.
എറണാകുളം ജില്ലാ കമ്മിറ്റി പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വിവിധ മല്‍സരവിജയികള്‍ക്ക് സമ്മാനം നല്‍കി. ആര്‍എംഒ ഡോ. പ്രേം, ആലുവ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈജി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി കെ അബ്ദുല്‍ ലത്തീഫ്, എസ്ഡിപിഐ എറണാകുളം ജില്ല പ്രസിഡണ്ട് ഷഫീര്‍ മുഹമ്മദ്, എന്‍ഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി റഹീമ, കാംപസ് ഫ്രണ്ട് എറണാകുളം ജില്ല പ്രസിഡന്റ് സി എം ഫസല്‍, ജൂനിയര്‍ ഫ്രണ്ട്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ ബിന്‍ സലിം, സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഫിസ് മുഹമ്മദ്, ഫര്‍ഹാന സംസാരിച്ചു.
Next Story

RELATED STORIES

Share it