Flash News

പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ശ്രീ ശ്രീ രവിശങ്കറിന്റെ പരിശീലനം



ന്യൂഡല്‍ഹി: യമുനാ നദീതടം മണ്ണിട്ട് നികത്തി നശിപ്പിച്ചതിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ചു കോടി രൂപ പിഴ നല്‍കാന്‍ തയ്യാറാവാത്ത ആള്‍ദൈവം ശ്രീ ശ്രീ രവിശങ്കര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കാണ് ബംഗളൂരുവിലെ രവിശങ്കറിന്റെ ആസ്ഥാനത്ത് ഒരാഴ്ച നീളുന്ന നിര്‍ബന്ധിത വ്യക്തിത്വ വികസന കോഴ്‌സ് സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ട് ഓഫ് ലിവിങുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം. ഡിസംബറിലാണ് കോഴ്‌സ് നടക്കുന്നത്. പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പറത്തി യമുനാ തീരത്ത് വലിയ പരിസ്ഥിതി നാശങ്ങളുണ്ടാക്കുകയും ഇതിനു കോടതി വിധിച്ച പിഴ നല്‍കുക പോലും ചെയ്യാത്ത ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത് വന്‍ വിവാദമായിട്ടുണ്ട്.
Next Story

RELATED STORIES

Share it