palakkad local

പരിസ്ഥിതി ദിനാചരണം: വൃക്ഷത്തൈകള്‍ ആവശ്യമുള്ളവര്‍ അതത് പഞ്ചായത്തിനെ സമീപിക്കണം



പാലക്കാട്: പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ വിതരണത്തിന വിവിധ വകുപ്പുകള്‍ തയ്യാറാക്കിയ തൈകള്‍ ആവശ്യമുള്ളവര്‍ അതത് പഞ്ചായത്തിനെ സമീപിക്കണമെന്ന് എഡിഎം എസ് വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം അറിയിച്ചു. സോഷല്‍ ഫോറസ്ട്രി-കൃഷി വകുപ്പുകളും തൊഴിലുറപ്പ് പദ്ധതികളിലുമായി നാലര ലക്ഷത്തിലേറെ തൈകളാണ് വിതരണത്തിനുള്ളത്. ഇതില്‍ സോഷല്‍ ഫോറസ്ട്രി വിഭാഗം   ഒരു പഞ്ചായത്തിന് 2000 വീതം  12 പഞ്ചായത്തുകള്‍ക്കായി തൊണ്ണൂറ്റി അയ്യായിരത്തോളം തൈകള്‍ വിതരണത്തിന് കൈമാറിയിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് ആവശ്യമുളള വൃക്ഷതൈകള്‍  ഈ മൂന്ന് വകുപ്പുകളില്‍ നിന്ന് സംഭരിക്കാം. അത് സംബന്ധിച്ച പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.    സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി , പ്രൊഫഷനല്‍ കോളജുകള്‍ക്കും ആവശ്യപ്പെടുന്ന മുറയ്ക്ക്്  സൗജന്യമായി തൈകള്‍ പഞ്ചായത്തുകള്‍ നല്‍കും. നിലവില്‍ ജില്ലയിലെ 258-ഓളം സ്‌കൂളുകള്‍ 1.52 ലക്ഷം തൈകള്‍ ആവശ്യപ്പെട്ടിട്ടുളളതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  വാഹനസൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതത് പഞ്ചായത്തുകള്‍ സ്വന്തം വാഹനം ഉപയോഗിച്ച് തൈകള്‍ എത്തിക്കും, ഇതിനായി പരമാവധി പതിനായിരം രൂപ വരെ പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് ഉപയോഗിക്കാം. കണിക്കൊന്ന, നെല്ലി, ഉങ്ങ്, ലക്ഷ്മി തരു, മുള,സീതപ്പഴം, മഹാഗണി, പേര, മാതളം, തേക്ക്, , മണി മരുത് എന്നീ ഇനങ്ങളിലുള്ള3.50 ലക്ഷം തൈകളാണ് വനം വകുപ്പ് ലഭ്യമാക്കുന്നത്.അന്‍പതിനായിരം തൈകള്‍ ഹരിതകേരളമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിയിട്ടുണ്ട. വനംവകുപ്പിന്റെ ധോണി, മായാപുരം, കിണാവല്ലൂര്‍, പെരി്‌ങ്ങോട്ടുകുറിശ്ശി, ചിണ്ടക്കി, കുറ്റിക്കല്‍ച്ചള്ള, കയറാടി, കൂറ്റനാട്, മേക്കളപ്പാറ, വാടാനാംകുറിശ്ശി നേഴ്‌സറികളിലാണ് തൈകള്‍ സൂക്ഷിച്ചിട്ടുളളത്. സ്വകാര്യവ്യക്തികള്‍ക്ക് 17 രൂപ നിരക്കില്‍ ലഭ്യതയ്ക്കനുസരിച്ച്് വനംവകുപ്പ് തൈകള്‍ ലഭ്യമാക്കും. നഗരസഭകള്‍ക്കും ആവശ്യപ്പെടുന്ന മുറയ്ക്ക്ക് വിതരണത്തിനായി വനംവകുപ്പ് തൈകള്‍ കൈമാറും .
Next Story

RELATED STORIES

Share it