kannur local

പരിസ്ഥിതി ദിനാഘോഷം: ജില്ലയില്‍ ഒരു വീട്ടില്‍ ഒരു മരം പദ്ധതി



കണ്ണൂര്‍: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരു വീട്ടില്‍ ഒരു മരം പദ്ധതി നടപ്പാക്കാന്‍ തീരുമാനം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും സാമൂഹിക വനവല്‍ക്കരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ 1554 തദ്ദേശസ്ഥാപന വാര്‍ഡിലും ജൂണ്‍ അഞ്ചിന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടക്കും. ജൂണ്‍ 30 വരെ നീളുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഔഷധ സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയുടെ തൈകളാണ് നടുക. റോഡരികില്‍ വൃക്ഷതൈകള്‍ നടുന്നത് പരമാവധി ഒഴിവാക്കും. അലൈന്‍മെന്റ് മാറി ഒഴിവാക്കപ്പെട്ട റോഡിന്റെ ഭാഗങ്ങളുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരമാവധി മരങ്ങള്‍ നടും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പദ്ധതികളുടെയും ഭാഗമായുള്ള സ്ഥലം ലഭ്യമാവുന്നിടങ്ങളിലും വൃക്ഷതൈകള്‍ നടും. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി റിപോര്‍ട്ട് ചെയ്യാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കെഎസ്ടിപി റോഡുകളുടെ ഓരങ്ങളില്‍ വൃഷത്തൈകള്‍ നട്ടുപിടിപ്പിക്കാ ന്‍ പ്രത്യക നിര്‍ദേശം നല്‍കും. സാമൂഹികബാധ്യതയായി കണ്ട് ്രപവൃത്തി കരാറില്‍ തന്നെ ഇതിന് വ്യവസ്ഥയുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.സാമൂഹിക വനവല്‍ക്കരണ വിഭാഗമാണ് തൈകള്‍ ലഭ്യമാക്കുക. തൈകളുടെ പരിപാലനം ഉറപ്പാക്കാന്‍ ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും മോണിറ്ററിങ് സമിതികള്‍ക്ക് രൂപം നല്‍കും. സമിതികള്‍ ഇക്കാര്യം തുടര്‍ച്ചയായി പരിശോധിക്കും. വൃക്ഷത്തൈ വിതരണത്തിന് അടുത്തവര്‍ഷം മുതല്‍ പ്ലാസ്റ്റിക് കൂടുകള്‍ക്ക് പകരം കയര്‍ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.  പി കെ ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പി ദിവ്യ, എഡിഎം ഇ മുഹമ്മദ് യൂസുഫ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇംതിയാസ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍, മയ്യില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it