Idukki local

പരിസ്ഥിതി ദിനത്തില്‍ നടുന്നത് 3.50 ലക്ഷം വൃക്ഷത്തൈകള്‍



തൊടുപുഴ: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വൃക്ഷത്തൈ നടീല്‍ യജ്ഞത്തില്‍ എല്ലാവിഭാഗം ജനങ്ങളും പങ്കാളികളാകണമെന്ന് ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ അഭ്യര്‍ത്ഥിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വനംവകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗംമൂന്നാര്‍ കട്ടമുടിയിലും, ഇടുക്കി പാറേമാവിലും, തൊടുപുഴ കുടയത്തൂരിലും, പീരുമേട് മുരിക്കാട്ടുകുടിയിലും ഉള്ള നഴ്‌സറികളില്‍ നിന്നും 3.50 ലക്ഷം വൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് വനംവകുപ്പ് നഴ്‌സറികളില്‍ നിന്നും ജൂണ്‍ നാല്‌വരെ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. മാതളം, ഞാവല്‍, പേര, നെല്ലി, വാളംപുളി, കുടംപുളി മുതലായ ഫവലൃക്ഷങ്ങളുടെയും മഹാഗണി, സില്‍വര്‍ ഓക്ക്, തേക്ക് മുതലായവയുടെയും ഇലഞ്ഞി, കണിക്കൊന്ന, മണിമരുത്, നീര്‍മരുത്, ആര്യവേപ്പ്, ഉങ്ങ്, കുമ്പിള്‍, മുള, നെന്മേനിവാക മുതലായവയുടെയും തൈകള്‍ ലഭ്യമാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ തൈകളുടെ ലഭ്യതയ്ക്കും മറ്റ് വിശദവിവരങ്ങള്‍ക്കും സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചുകളിലെ താഴെപറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം. അടിമാലി, മൂന്നാര്‍ ഭാഗങ്ങളിലുള്ളവര്‍ 9447985096, 9400258387 തൊടുപുഴ ഭാഗങ്ങളിലുള്ളവര്‍ 8547603733, 9495274040 കട്ടപ്പന ഭാഗങ്ങളിലുള്ളവര്‍ 8547603724, 8547603723 പീരുമേട് ഭാഗങ്ങളിലുള്ളവര്‍ 8547603725, 9497033838 എന്നീ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232505.
Next Story

RELATED STORIES

Share it