kozhikode local

പരിസ്ഥിതിസൗഹൃദ വികസനം സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി തിലോത്തമന്‍



കോഴിക്കോട്: പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയിലുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ആവാസവ്യവസ്ഥയ്ക്ക് കോട്ടം വന്നാല്‍ മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറുമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ അഭിപ്രായപ്പെട്ടു. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ സ്മരണാര്‍ഥം മെഡിക്കല്‍ കോളജ് ചെസ്റ്റ് ഹോസ്പിറ്റലിനു സമീപം കാംപസില്‍ വൃക്ഷത്തൈ നട്ട് പി കെ വി സ്മൃതി വനം പദ്ധതി ഉദ്ഘാടനം ചെയ്തു. ആവാസ വ്യവസ്ഥയില്‍ ഏതെങ്കിലുമൊന്ന് നശിക്കാനിടയായാല്‍ അത് മനുഷ്യനെ ബാധിക്കും. മനുഷ്യനില്ലാതായാല്‍ മറ്റ് ജീവജാലകങ്ങള്‍ക്ക് ഒന്നും തന്നെ സംഭവിക്കുകയില്ലെന്നു ം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് പി കെ സജിത്കുമാര്‍ അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ആശുപത്രി വികസനസമിതി അംഗം എം നാരായണന്‍, എഐവൈ എഫ് ജില്ലാ സെക്രട്ടറി പി ഗവാസ്, കെ പി വിജയകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it