Alappuzha local

പരിഷ്‌കരിച്ച നടപടികള്‍ ഖജനാവ് ചോര്‍ത്തുന്നു

അമ്പലപ്പുഴ: തീരം സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ  പരിഷ്‌കരിച്ച നടപടികള്‍ ഖജനാവ് ചോര്‍ത്തുന്നു. ജില്ലയുടെ പല തീരപ്രദേശത്തും കരിങ്കല്‍ കൊണ്ടുള്ള സംരക്ഷണഭിത്തി ഒഴിവാക്കി ജിയോ ബാഗ് ,കയര്‍ ഭൂവസ്ത്രം എന്നിവ പരീക്ഷിച്ചെങ്കിലും കടലാക്രമണത്തെ ചെറുക്കാന്‍ ഇവക്കായില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു.
പരമ്പരാഗതമായ രീതിയിലുള്ള കരിങ്കല്‍ കൊണ്ടുള്ള സംരക്ഷണഭിത്തിയും പുലിമുട്ടും മാത്രമാണ് രൂക്ഷമായ കടലാക്രമണത്തെ ചെറുപ്പക്കാന്‍ ഫലവത്തായതെന്ന് തീരവാസികള്‍ പറയുന്നു. നിലവില്‍ പുറക്കാട് ,അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളില്‍ പലയിടങ്ങളിലും കടല്‍ഭിത്തിയില്ല. ഉള്ള കടല്‍ഭിത്തി തകര്‍ന്ന നിലയിലാണ്.ഇവ സംരക്ഷിക്കാതെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതികളുടെ പിന്നാലെ പോകുന്നത്. രൂക്ഷമായ കടലാക്രമണത്തെ ചെറുക്കാന്‍ പുതിയ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
പുലിമുട്ടിന് നീളം വര്‍ധിപ്പിക്കുകയും കടല്‍ഭിത്തിക്ക് ഉയരം വര്‍ധിപ്പിക്കുകയും ചെയ്താല്‍ തീരപ്രദേശത്തെ കടലാക്രമണത്തില്‍ നിന്ന് തടയാന്‍ കഴിയുമെന്നാണ് തീരദേശ വാസികള്‍ പറയുന്നത്.നിലവില്‍ 20 മുതല്‍ 30 മീറ്ററോളം നീളത്തിലാണ് പുലിമുട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു പരിധി വരെ കടലാക്രമണത്തെ ചെറുക്കാന്‍ ഇവക്കായിട്ടുണ്ട്.
പുലിമുട്ടുകളു നീളം ഇനിയും വര്‍ധിപ്പിച്ചാല്‍ കടലാക്രമണത്തെ നല്ല രീതിയില്‍ തടയാന്‍ കഴിയും.ഇതോടൊപ്പം തകര്‍ന്നു കിടക്കുന്ന കടല്‍ ഭിത്തി അറ്റകുറ്റപണികള്‍ തീര്‍ത്ത് ഉയരം വര്‍ധിപ്പിക്കാനും ശ്രമിക്കണം. കരിങ്കല്‍ ഭിത്തി കെട്ടാതെ തീരപ്രദേശത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് മല്‍സ്യതൊഴിലാളികളുടെ ആരോപണം.
തോട്ടപ്പള്ളി തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലം തുറമുഖം മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങള്‍ കടലെടുക്കുകയാണ്.നൂറു കണക്കിന് വീടുകളാണ് ഇതുമൂലം തകര്‍ച്ചാഭീഷണി നേരിടുന്നത്.ഇവ സംരക്ഷിക്കണമെങ്കില്‍ ഉയരം കൂടിയ കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് തീരവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it