പരിഷത്ത് പഠന റിപോര്‍ട്ട് പുറത്തിറക്കി

തളിപ്പറമ്പ്: നിലവിലുള്ള ദേശീയപാത വീതി കൂട്ടി തളിപ്പറമ്പ് നഗരത്തിലൂടെ ഫ്‌ളൈഓവറിന്റെ സാധ്യത പരിഗണിക്കണമെന്ന ആവശ്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബദല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. കീഴാറ്റൂര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. ഏഴാം മൈല്‍ മുതല്‍ ലൂര്‍ദ് ആശുപത്രിക്കു സമീപം വരെ 10 മീറ്റര്‍ വീതിയില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കണമെന്നാണ് ബദല്‍ നിര്‍ദേശങ്ങളില്‍ പ്രധാനം. രണ്ടു വരി വീതം പാതകളായി ഫ്‌ളൈഓവറും നിലവിലുള്ള പാതയും ഉപയോഗപ്പെടുത്താനാവും.
ഇതോടൊപ്പം ചിറവക്ക് മുതല്‍ 40 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കണം. ഇവിടെ മൂന്നു വീടുകള്‍ മാത്രമേ നഷ്ടമാകൂ. ബദല്‍ നിര്‍ദേശമനുസരിച്ച് 30 വീടുകളും 39 വാണിജ്യ സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. ഇവയില്‍ 73 ശതമാനത്തിലധികം 30 വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസത്തിനും കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് വ്യാപാരസമുച്ചയം നിര്‍മിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. വികസനത്തിനായി ഒരൊറ്റ വയലും നികത്തരുതെന്ന അഭിപ്രായമില്ലെന്നും പരിഷത്ത് വ്യക്തമാക്കി. കൃഷിക്കാര്‍ക്ക് സമ്മതമാണ് എന്നതിനാല്‍ വയല്‍ നികത്താമെന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.
Next Story

RELATED STORIES

Share it