kozhikode local

പരിശോധനാ ഫലം വന്നപ്പോള്‍ ഹെറോയിന്‍ യൂറിയയായി മാറി

വടകര: ഹെറോയിന്‍ കടത്തുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിലധികമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പരിശോധന ഫലം വന്നപ്പോള്‍ കോടതി വിട്ടയച്ചു. 2017 ഒക്ടോബര്‍ 6ന് മാനന്തവാടി പൊലിസാണ് ഒരു കിലോ ഹെറോയിനുമായി അഞ്ച് പ്രതികളെ സന്നിധി ലോഡ്ജില്‍ വച്ച് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് മധുര സ്വദേശി അജയ്‌സിംഗ്, പയ്യന്നൂര്‍ സ്വദേശികളായ മധുസൂദനന്‍, ഷൈജു, കാസര്‍ഗോഡ് സ്വദേശികളായ അശോകന്‍, പനയാലില്‍ ബാലകൃഷ്ണന്‍ എന്നിവരെയാണ് അറ്സ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലായത്. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ കെമിക്കല്‍ സൈന്റിഫിക് റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും രാസപരിശോധന ഫലം പുറത്തുവന്നതോടെ നേരത്തെ പിടികൂടിയ ഹെറോയിന്‍ യൂറിയയാണെന്ന് കണ്ടെത്തി. ഇന്നലെ കേസ് വീണ്ടും പരിഗണിച്ച കോടതി പരിശോധന റിപോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വടകര എന്‍ഡിപിഎസ് ജഡ്ജ് എംവി രാജകുമാര കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.
Next Story

RELATED STORIES

Share it