malappuram local

പരിരക്ഷാ നഴ്‌സുമാരുടെ അഭിമുഖം നടന്നത് പോലിസ് കാവലില്‍

കാളികാവ്: കാളികാവില്‍ പരിരക്ഷാ നഴ്‌സ് അഭിമുഖം നടന്നത് പോലിസ് കാവലില്‍. രോഗികളുടെ പ്രതിഷേധം ഭയന്നാണ് കാളികാവ് സിഎച്ച്‌സിയിലെ പരിരക്ഷാ നഴ്‌സ് നിയമന ഇന്റര്‍വ്യൂ പോലിസ് കാവലില്‍ നടന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച് തടസ്സപ്പെട്ട അഭിമുഖം ഗ്രാമപ്പഞ്ചായത്ത് ഓഫിസിലാണ് ഇത്തവണ നടന്നത്. കാളികാവ് സിഎച്ച്‌സിയില്‍ പരിരക്ഷാ പദ്ധതിക്കുവേണ്ടി പുതിയ നഴ്‌സിനെ കണ്ടെത്താന്‍ ഈ മാസം 21ന് നടന്ന ഇന്റര്‍വ്യു രോഗികളുടെ എതിര്‍പ്പിനെതുടര്‍ന്ന് മാറ്റിവച്ചിരുന്നു. പരിരക്ഷാ രോഗികളുടേയും പരിചാരകരുടേയും എതിര്‍പ്പുകള്‍ക്കിടെ പഞ്ചായത്ത് ബോര്‍ഡ് തീരുമാനപ്രകാരമാണ് ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസില്‍ വീണ്ടും ഇന്റര്‍വ്യൂ നടത്തിയത്. സിഎച്ച്‌സിയില്‍ പരിരക്ഷാ നഴ്‌സിനെ കണ്ടെത്താന്‍ പഞ്ചായത്തും സിഎച്ച്‌സിയും ചേര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടത്തിയ ഇന്റര്‍വ്യൂയാണ് തടസ്സപ്പെട്ടത്. പരിരക്ഷാ രോഗികളും പരിചാരകരും പഞ്ചായത്ത് പ്രസിഡന്റിനേയും മെഡിക്കല്‍ ഓഫിസറേയും കണ്ട് പ്രതിഷേധം നേരിട്ടും രേഖാമൂലവും അറിയിക്കുകയായിരുന്നു.
ഇതോടെ ഇന്റര്‍വ്യു മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, കാളികാവിലെ പരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിട്ട്് ഒരു വര്‍ഷമായെന്ന് രോഗികള്‍ പറഞ്ഞു. പരിരക്ഷാ നഴ്‌സായിരുന്ന ഷീബയെ മാറ്റിയതാണ് തങ്ങളുടെ ദുരിതങ്ങള്‍ക്ക് കാരണമെന്ന് രോഗികള്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it