kannur local

പരിയാരത്തെ അക്രമം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍



തളിപ്പറമ്പ്: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് എട്ടിക്കുളം പാലക്കോട്ടെ ബിജുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിനും പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സിനും നേരെ അക്രമം നടത്തിയ കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെക്കൂടി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ അറസ്റ്റ്‌ചെയ്തു. രാമന്തളി മൊട്ടക്കുന്നിലെ ശ്രീനിവാസന്‍ (24), റിധിന്‍ രവീന്ദ്രന്‍ (25), എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 10.50ഓടെ കോടതി റോഡിലൂടെ നടന്നുപോകവെയാണ് ഇവരെ പിടികൂടിയത്. നേരത്തെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it