kannur local

പരിയാരം മേഖലയില്‍ മോഷണം പതിവാകുന്നു

പരിയാരം:  പരിയാരത്തും പരിസരങ്ങളിലും മോഷണവും മോഷണശ്രമങ്ങളും പതിവാകുന്നു. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷ്ടിക്കാന്‍ ശ്രമമുണ്ടായി.
വിളയാങ്കോട് പെട്രോള്‍ പമ്പിന് സമീപം എസ്ടിപി ഹൗസില്‍ എം മുസ്തഫയുടെയും സുഹൃത്ത് കുഞ്ഞിമംഗലത്തെ രാജേഷിന്റെയും ബൈക്കുകളാണ് മോഷ്ടിക്കാന്‍ ഇന്നലെ പുലര്‍ച്ചെ നാലോടെ ശ്രമം നടന്നത്. മുസ്തഫയുടെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍59എഫ്6235 ബൈക്കും സുഹൃത്ത് രാജേഷിന്റെ കെഎല്‍13എഫ്6396 ബൈക്കുമാണ് കടത്തികൊണ്ടു പോകാന്‍ ശ്രമം നടന്നത്.
സമീപത്തെ വീട്ടുകാര്‍ ശബ്ദം കേട്ട് ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ബൈക്കുകളുടെ ലോക്കും കേബിളുകളും തകര്‍ത്ത നിലയിലാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്ത പള്ളിയിലെ ഉസ്താദിന്റെ മുറിയില്‍ കടന്ന കള്ളന്‍ ബേഗില്‍ സൂക്ഷിച്ച പണവുമായി കടന്നു കളഞ്ഞ സംഭവമുണ്ടായിരുന്നു. സമീപ കാലത്തായി പരിയാരം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണങ്ങളാണ് നടന്നത്.—
Next Story

RELATED STORIES

Share it