kannur local

പരിയാരം മെഡി. കോളജ് ഏറ്റെടുക്കാന്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതിനെതിരേ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. 224 ദിവസമായി കലക്ടറേറ്റിനു മുന്നില്‍ നടത്തിയ സമരത്തിന്റെ അന്തിമ സമരമായാണ് നിരാഹാര സത്യഗ്രഹം. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
പൊതുവികാരം അനുകൂലമായിട്ടും കോളജ് ഏറ്റെടുക്കാത്ത സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും തടസ്സവാദങ്ങള്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്ലായ്മയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിരാഹാരമനുഷഠിക്കുന്ന പ്രക്ഷോഭസമിതി കണ്‍വീനര്‍ ഡോ. ഡി സുരേന്ദ്രനാഥിന് അദ്ദേഹം ഹാരമണിയിച്ചു. കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി ട്രേഡ് യൂനിയന്‍ സാമൂഹിക സംഘടന പ്രതിനിധികളായ അഡ്വ. രാജീവന്‍ കപ്പച്ചേരി, കെ കെ ബാലകൃഷ്ണന്‍, അഡ്വ. വിനോദ് പയ്യട, വി വി ശശീന്ദ്രന്‍, ഫാ. ദേവസി ഈരത്തറ, അഡ്വ. മാണിയൂര്‍ അഹമ്മദ്, സണ്ണി അമ്പാട്ട്, ഷുഹൈബ് മുഹമ്മദ്, പ്രഫ. എം ജെ മേരി, പി പി മോഹനന്‍, ജയ്‌സന്‍ ഡൊമിനിക്, പി പി അബൂബക്കര്‍, പോള്‍ ടി സാമുവല്‍, സി ശശി, ടി മാധവന്‍, അബ്ദുല്‍ ഹമീദ്, എടക്കാട് പ്രേമരാജന്‍, സി കാര്‍ത്ത്യായനി, പി ബാലന്‍, വി ദേവദാസ്, കെ പി ചന്ദ്രാംഗദന്‍, ജോണി പാമ്പാടിയില്‍, അഡ്വ. കസ്തൂരിദേവന്‍, സജീവന്‍ പാനൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it