പരിയാരം മെഡിക്കല്‍ കോളജ്: എം വി ജയരാജന്‍ വീണ്ടും ചെയര്‍മാന്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് 2015-2020 വര്‍ഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ഓഫിസില്‍ നടന്നു. സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജനെ വീണ്ടും ചെയര്‍മാനായി തിരഞ്ഞെടുത്തു. മുന്‍ ഐജി ശേഖരന്‍ മിനിയോടനാണ് വൈസ് ചെയര്‍മാന്‍.
ഭരണസമിതി അംഗങ്ങള്‍: എം വി സരള, പി പുരുഷോത്തമന്‍, വി വി രമേശന്‍, കെ പി ജയപാലന്‍, ഡോ. കെ പ്രഭാകരന്‍, സി വി ഗൗരി നമ്പ്യാര്‍, കെ ദാമോദരന്‍, കെ ഉഷ, സി കെ നാരായണന്‍. വരണാധികാരി സഹകരണ യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. കഴിഞ്ഞ ഭരണസമിതിയില്‍ നിന്നു പിരിഞ്ഞുപോയ ടി കുമാരന്‍, പി ഡി ചാക്കോ എന്നിവര്‍ക്ക് യാത്രയയപ്പു നല്‍കി.
വരണാധികാരിക്ക് പുറമെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, എംഡി കെ രവി സംസാരിച്ചു. ചെലവ് കുറഞ്ഞ രീതിയില്‍ മെച്ചപ്പെട്ട ചികില്‍സ, മെറിറ്റും സാമൂഹിക നീതിയും അടിസ്ഥാനമാക്കിയുള്ള വിദ്യാര്‍ഥി പ്രവേശനം തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ നന്നായി നടപ്പാക്കേണ്ടതുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. 29 വികസനപദ്ധതികള്‍ കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയെങ്കിലും ജീവനക്കാരുടെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ ഇനിയും നിറവേറ്റാനുണ്ട്. വിവാദങ്ങള്‍ ഉണ്ടായപ്പോഴും ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിച്ചതാണ് കഴിഞ്ഞ ഭരണസമിതിയുടെ വിജയം. അത് അതേപടി നിലനിര്‍ത്തി പരിയാരത്തെ വികസനം സാധ്യമാക്കണമെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it