പരിക്ക്: ഷമി നാട്ടിലേക്ക്; പകരം ഭുവനേശ്വര്‍

പെര്‍ത്ത്: സന്നാഹ മല്‍സരത്തിനിടെ പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമി ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറി. ഷമിക്കു പകരം പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഷമി ഉടന്‍ നാട്ടിലേക്ക് തിരിക്കും.
വെള്ളിയാഴ്ച നടന്ന ആദ്യ സ ന്നാഹമല്‍സരത്തിനിടെയാണ് ഷമിക്കു പരിക്കേറ്റത്. പിന്‍തുട ഞരമ്പിനേറ്റ പരിക്കിനെ തുട ര്‍ന്ന് 10 മാസത്തോളം പുറത്തിരുന്ന ശേഷമാണ് ഓസീസ് പര്യടനത്തിലൂടെ ഷമി ദേശീയ ടീമിലേക്ക് വീണ്ടും തിരിച്ചെ ത്തിയത്. പരിക്കിനെ തുടര്‍ന്ന് ഇന്നലെ നടന്ന സന്നാഹമല്‍സരത്തില്‍ താരം കളിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it