Cricket

പരിക്ക്: ലോക ഇലവനില്‍ നിന്ന് അഫ്രീദി പിന്‍മാറി

പരിക്ക്: ലോക ഇലവനില്‍ നിന്ന് അഫ്രീദി പിന്‍മാറി
X

കറാച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരത്തിനുള്ള ലോക ഇലവനില്‍നിന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാവാത്തതിനെത്തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്ന് അഫ്രീദി പിന്‍മാറുന്നത്.പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ മൂന്നു മുതല്‍ നാലാഴ്ച വരെയെങ്കിലും വേണ്ടിവരും. എല്ലാവരും തനിക്കായി പ്രാര്‍ഥിക്കണമെന്നും അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. അഫ്രീദിയെക്കൂടാതെ ഷുഹൈബ് മാലിക്കാണ് ലോക ഇലവനില്‍ ഇടം നേടിയ മറ്റൊരു പാക് താരം. കഴിഞ്ഞ വര്‍ഷം കരീബിയന്‍ ദ്വീപുകളിലുണ്ടായ കൊടുങ്കാറ്റില്‍ തകര്‍ന്ന സ്റ്റേഡിയങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള പണം കണ്ടെത്തുന്നതിനായാണ് വെസ്റ്റ് ഇന്‍ഡീസ് - ലോക ഇലവന്‍ സൗഹൃദ മല്‍സരം സംഘടിപ്പിക്കുന്നത്. ഈ മാസം 31ന് ലോര്‍ഡ്‌സിലാണ് മല്‍സരം.
Next Story

RELATED STORIES

Share it