പരിക്ക്; പീറ്റര്‍ ചെക്കിന് നാലാഴ്ചയോളം കളിക്കാനാവില്ല

ലണ്ടന്‍: പരിക്കേറ്റ ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിന് മൂന്നു മുതല്‍ നാലാഴ്ച വരെ കളിക്കാനാവില്ലെന്ന് ടീം പരിശീലകന്‍ ആഴ്‌സന്‍ വെങര്‍ അറിയിച്ചു. കാല്‍വണ്ണയ്‌ക്കേറ്റ പരിക്കാണ് 33 കാരനായ താരത്തിന് വിനയായത്.
ഇതോടെ ബാഴ്‌സലോണയ്‌ക്കെതിരായ ചാംപ്യന്‍സ് ലീഗിലെയും എഫ്എ കപ്പ് റിപ്ലേയില്‍ ഹള്‍ സിറ്റിക്കെതിരേയുമുള്ള ആഴ്‌സനലിന്റെ നിര്‍ണായക മല്‍സരങ്ങള്‍ ചെക്കിന് നഷ്ടമാവുമെന്ന് ഉറപ്പായി. സ്വാന്‍സിക്കെതിരായ മല്‍സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടനം ഹോട്‌സ്പറിനെതിരേ നടക്കുന്ന മല്‍സരത്തില്‍ ചെക്കിനു പകരം ഡേവിഡ് ഒസ്പിന ആഴ്‌സനലിന്റെ ഗോള്‍വല കാക്കും.
Next Story

RELATED STORIES

Share it