palakkad local

പരാധീനതകളില്‍ വീര്‍പ്പുമുട്ടി കോട്ടക്കകത്തെ സബ് ജയില്‍

പാലക്കാട്:  സബ്ജയില്‍ മലമ്പുഴ മന്തക്കാട്ടേക്ക് മാറ്റാനൊരുങ്ങുമ്പോഴും ടിപ്പുകോട്ടയ്ക്കകത്തെ സ്‌പെഷ്യല്‍ സബ്ജയിലില്‍ തിങ്ങിനിറഞ്ഞ് തടവുകാര്‍. 25ഓളം തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ അനുമതിയുള്ള സബ്ജയിലില്‍ നിലവിലുള്ളത് 130 ലധികം തടവുകാരാണ്. എന്നാല്‍ ഇത്രയും തടവുകാര്‍ക്കനുസരിച്ച് ഉദ്യോഗസ്ഥരുമില്ല. നിലവില്‍ സബ്ജയില്‍ സുപ്രണ്ടടക്കം 23 ഉദ്യോഗസ്ഥരാണിവിടെയുള്ളത്.  ആകെ 6 ശൗചാലയമാണ് സബ്ജയിലിലുള്ളത്. പുതുതായി നിര്‍മിക്കണമെങ്കില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കനിവുണ്ടാവണം. സ്ഥലപരിമിതിമൂലം തടവുകാര്‍ തിങ്ങിഞെരുങ്ങുന്നതിനാല്‍ പലപ്പോഴും ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടവരുന്നത് ജീവനക്കാര്‍ക്ക് തലവേദനയായി മാറുന്നുണ്ട്. സെല്ലുകളുടെ സ്ഥലപരിമിതിക്കുപ്പുറമെ കെട്ടിടത്തിന്റെ കാലപ്പഴക്കവും ജയിലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുകയാണ്. ആഘോഷവേളകളിലും മറ്റു കോട്ടകാണാന്നെത്തുന്നവരും കോട്ടയ്ക്കകത്തെ സപ്ലൈ ഓഫിസിലെക്കെത്തുന്നവരുടെ തിരക്കുകള്‍ക്കിടെ തടവുകാരുടെ സുരക്ഷനോക്കാന്‍ ജീവനക്കാര്‍ പാടുപ്പെടുകയാണ്. ജലസേചനവകുപ്പിന്റെ കീഴിലുളള മലമ്പുഴ മന്തക്കാടുള്ള എട്ടേക്കര്‍ സ്ഥലത്തെ ജില്ലാ ജയിലിന്റെ നിര്‍മാണം പുര്‍ത്തിയായെങ്കിലും ജയില്‍ മാറ്റത്തിന് സര്‍ക്കാര്‍ അനുമതി കാത്തിരിക്കുകയാണ്. 2015 ല്‍ നിര്‍മാണം നടത്തിയ ജയിലില്‍ 275 തടവുകാരെ പാര്‍പ്പിക്കാനാവും. ഇതിനായി 65 ഓളം ജീവനക്കാരെയും നിയമിക്കേണ്ടതായിവരും. 206 പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും നിയമന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Next Story

RELATED STORIES

Share it