palakkad local

പരാധീനതകളില്‍ വീര്‍പ്പുമുട്ടി വലിയങ്ങാടി മല്‍സ്യമാര്‍ക്കറ്റ്

പാലക്കാട്: ജില്ലയിലെ പ്രധാന മല്‍സ്യ മാര്‍ക്കറ്റായ വലിയങ്ങാടി മാര്‍ക്കറ്റിന് കാലങ്ങളായി പരാധീനതകള്‍ മാത്രം. മല്‍സ്യമാര്‍ക്കറ്റ് നവീകരണത്തിനായി 10ലക്ഷം രൂപ കഴിഞ്ഞ ബജറ്റില്‍ നഗരസഭ വകയിരുത്തിയെന്നു പറയുമ്പോഴും മൂക്കുപൊത്തി നടക്കാനാണ് നഗരവാസികള്‍ക്കുയോഗം. കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച കെട്ടിടത്തിലാണ് മീന്‍ വില്‍പനയും അറവുശാലകളുമൊക്കെ പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റ് കെട്ടിടത്തിനകത്ത് 15 ഓളം മീന്‍ വില്‍പന സ്റ്റാളുകളും എട്ടോളം അറവുശാലകളുമാണുള്ളത്. ഇവയില്‍ നിന്നുമെല്ലാം പുറന്തള്ളുന്ന അറവു മാലിന്യങ്ങളും മലിനജലവും സമീപത്താകെ കെട്ടിനില്‍ക്കുന്നത് ദുര്‍ഗന്ധത്തിനിടയാക്കുന്നു. മാര്‍ക്കറ്റിനകത്തെ കിണറ്റിലേക്കും ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം ഒഴുകിയിറങ്ങുന്നു.
മാര്‍ക്കറ്റ് കെട്ടിടത്തിലെ ശൗച്യാലയം ഉപയോഗിക്കാനാകാത്ത സ്ഥിതിയായതിനാല്‍ വ്യാപാരികളെല്ലാം പ്രാഥമിക കാര്യങ്ങള്‍ക്ക് നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. വര്‍ഷാ വര്‍ഷം സ്റ്റാളുകള്‍ ലേലം ചെയ്താണ് മല്‍സ്യമാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് കടകള്‍ നല്‍കുന്നത്. പ്രതിവര്‍ഷം മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ക്ക് 20 ശതമാനം വാരെ വാടക വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കിന്നില്ല. നഗരസഭയില്‍ മല്‍സ്യമാര്‍ക്കറ്റിലെ സ്റ്റാളുകള്‍ ലേലത്തിനെടുക്കുന്ന സ്വകാര്യ വ്യക്തിയോ മാര്‍ക്കറ്റിന്റെ ഉടമസ്ഥവകാശമുള്ള നഗരസഭയോ ഇവിടത്തെ ദുരിതങ്ങള്‍ക്കുനേരെ മുഖം തിരിക്കുകയാണ്.
Next Story

RELATED STORIES

Share it