പരാതി പറയാനെത്തിയ അച്ഛനേയും മകളേയും പോലിസ് മര്‍ദ്ദിച്ചതായി ആക്ഷേപം
BY kasim kzm1 Feb 2018 3:49 AM GMT
kasim kzm1 Feb 2018 3:49 AM GMT
പുനലൂര്‍: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനേയും മകളേയും സിവില്‍ ഓഫിസര്‍ മര്‍ദ്ദിച്ചെന്ന് പരാതി. പുനലൂര്‍ സ്റ്റേഷനിലാണ് സംഭവം. കരവാളൂര്‍ വെഞ്ചേമ്പ് പുഷ്പമംഗലത്ത് അനില്‍ ജോയിയും മകള്‍ നിയയുമാണ് പരാതിക്കാര്‍. ഇരുവരും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തെ ക്കുറിച്ച് ഇന്‍സ്പെക്ടര്‍ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് അനില്‍ ജോയിയും മകളും വേഞ്ചേമ്പില് നിന്നും ബൈക്കില്‍ കരവാളൂരിലേയ്ക്ക് വരുമ്പോള്‍ ഇവരുടെ ബൈക്കിന് പിന്നില്‍ കാര്‍ തട്ടി. നെടുമലയില്‍ വച്ചായിരുന്നു സംഭവം. കാര്‍ നിര്‍ത്താതെ പോയി. തെറിച്ചുവീണ അനില്‍ ജോയിക്കും മകള്‍ക്കും പരിക്കേറ്റു. മുറിവുകളോടെ ഇവര്‍ ഓട്ടോറിക്ഷയില്‍ കയറി പുനലൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തി. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ പരാതി കേള്‍ക്കാന്‍ തയ്യാറായില്ലത്രേ. ഇരുപത് മിനിട്ട് കാത്തുനിന്ന ഇവര്‍ മുകള്‍ നിലയിലുള്ള ഇന്‍സ്പെക്ടര്‍ ഓഫിസിലേയ്ക്ക് പോകാന്‍ ശ്രമിച്ചു. ഈ സമയം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ ഓഫിസര്‍ അനില്ജോയിയെ കോളറിന് കുത്തിപ്പിടിച്ച് ചെകിട്ടത്ത് അടിക്കുകയായിരുന്നുവെന്നും തടയാന്‍ ശ്രമിച്ച മകളെ തള്ളുകയും അസഭ്യം വിളിക്കുകയും ചെയ്തതായും പറയുന്നു. തുടര്‍ന്ന് മകളോടൊപ്പം താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ അനില്‍ ജോയി ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും റിപോര്‍ട്ട് നല്‍കുമെന്നും ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസ് പറഞ്ഞു.
Next Story
RELATED STORIES
ചികില്‍സയ്ക്ക് 16 കോടി; ലക്ഷദ്വീപിന്റെ ഇശാല് മറിയത്തിനും വേണം...
5 July 2021 6:11 PM GMTഅബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം...
3 Jun 2021 7:35 AM GMTപരിശ്രമിക്കൂ.. വിജയം ഉറപ്പാണ്...
2 March 2021 2:42 AM GMTഔപചാരിക വിദ്യാഭ്യാസമില്ല; അറിവ് സ്വയം ആര്‍ജ്ജിച്ച അലി മണിക്ഫാന്റെ...
26 Jan 2021 8:08 AM GMT' പ്രതിസന്ധിയുടെ വെയിലില്‍ നിന്നാണ് വര്‍ണങ്ങള്‍ രൂപപ്പെടുന്നത് ':...
19 Dec 2020 8:29 AM GMTമൊയ്തു കിഴിശ്ശേരി: ലോകത്തിനപ്പുറം തേടിപ്പോയ സഞ്ചാരി
10 Oct 2020 7:19 AM GMT