പരാതി തള്ളി; ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ മാണി എംപി ക്കെതിരെ വരണാധികാരിക്ക് എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളി. ലോക്‌സഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷന് നല്‍കിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പത്രിക തള്ളണം എന്നാവശ്യപ്പെട്ട് സിപിഎം നേതാവ് സുരേഷ് കുറുപ്പ് എംഎല്‍എയാണ് പരാതി നല്‍കിയത്.
ജോസ് കെ മാണിയുടെ നാമനിര്‍ദേശ പത്രികയുടെ രണ്ടാം ഭാഗത്തില്‍ ഇരട്ടപദവി വഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. ആ സാഹചര്യത്തില്‍ ഈ നാമനിര്‍ദേശ പത്രിക തള്ളണം എന്നാണ് പരാതിയില്‍ സുരേഷ് കുറുപ്പ് എംഎല്‍എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരട്ട പദവി വഹിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ഥി തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ പത്രിക തള്ളണമെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it