Flash News

പരാതി ചവറ്റുകുട്ടയിലെറിഞ്ഞ എസ്‌ഐക്കെതിരേ പരാതി



ചാവക്കാട്: പരാതിയുമായി എത്തിയ യുവാവിനെ എതിര്‍കക്ഷിയുടെ മുന്നില്‍വച്ച് എസ്‌ഐ ചീത്തവിളിച്ചതായും പരാതി കീറി ചവറ്റുകുട്ടയിലേക്കെറിഞ്ഞതായും പരാതി. ചാവക്കാട് എസ്‌ഐ എം കെ രമേഷിനെതിരേ മണത്തല ബീച്ചില്‍ തെരുവത്തു പുത്തന്‍ കടപ്പുറത്ത് മുഹമ്മദ് അലി ശിഹാബാണ് ആരോപണമുന്നയിച്ചത്. കാര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതി ചാവക്കാട് എസ്‌ഐ എം കെ രമേഷ് കീറി ചവറ്റുകുട്ടയിലെറിഞ്ഞെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷിഹാബ് പറഞ്ഞു. എസ്‌ഐക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്കു പരാതി നല്‍കിയതായി ഷിഹാബ് പറഞ്ഞു. ഷജീര്‍ അലി, ഷാക്കിര്‍ കൊട്ടിലിങ്ങല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it