പരാതിയുമായെത്തിയ വൃദ്ധനെ കൊണ്ട് പോലിസ് ഷൂ തുടപ്പിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പരാതി നല്‍കാനെത്തിയ വയോധികനെ കൊണ്ട് പോലിസ് ഷൂ പോളിഷ് ചെയ്യിച്ചത് വിവാദമായി. പരാതി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഷൂ തുടയ്ക്കണമെന്ന് പോലിസ് ഇയാളോട് നിര്‍ദേശിക്കുകയായിരുന്നു. വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പോലിസ് നടപടിക്കെതിരേ പ്രതിഷേധം ശക്തമായി.
മുസഫര്‍ നഗറിലെ ഛര്‍ത്തവല്‍ പോലിസ് സ്‌റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചെരിപ്പുകുത്തിയായ സിത്തു എന്ന 50 വയസ്സുകാരന്‍ മൊബൈല്‍ ഫോണ്‍ കാണാതായെന്ന പരാതി നല്‍കാനാണ് പോലിസ് സ്‌റ്റേഷനിലെത്തിയത്. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് വീഡിയോ പുറത്തുവിട്ടത്. സ്‌റ്റേഷനിലെ കസേരയില്‍ ഇരിക്കുന്ന മൂന്ന് പോലിസുകാരും ഷൂ പോളിഷ് ചെയ്യുന്ന വയോധികനുമാണ് വീഡിയോയില്‍. സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും റിപോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പോലിസ് സൂപ്രണ്ട് സന്തോഷ്‌കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it