kozhikode local

പരാതികളുടെ കോട്ടകള്‍ തീര്‍ത്ത് ബി-സോണ്‍

വടകര: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ബി-സോണ്‍ കലോല്‍സവത്തില്‍ പരാതികളുടെ കൂമ്പാരം. സംഘാടക സമിതിയുടെ പോരായ്മകള്‍ എടുത്തുപറയേണ്ടതു തന്നെയാണ്. കലാമേളയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടകര്‍ പാടെ പരാജയപ്പെട്ടിരിക്കുകയാണ്.
അഞ്ച് വേദികളിയായാണ് കലാമേള നടക്കുന്നത്. എന്നാല്‍ വേദികളും രജിസ്‌ട്രേഷന്‍ കൗണ്ടറും വ്യത്യസ്ഥ തലങ്ങളില്‍ ഏര്‍പ്പെടുത്തിയതിനാല്‍ മല്‍സരാര്‍ഥികള്‍ അലയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മാത്രമല്ല കലാമേളയുടെ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ മീഡിയാ സെന്റര്‍ കലാമേളയില്‍ ഇല്ല.
കഴിഞ്ഞ ദിവസം സ്റ്റേജിതര മല്‍സരങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മീഡിയാ സെന്ററും ഉദ്ഘാടനം ചെയ്തിരുന്നു.
എന്നാല്‍ തിരുവള്ളൂരില്‍ കലാമേള നടക്കുന്ന സ്ഥലത്ത് മീഡിയാ സെന്റര്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ സെന്റര്‍ ഒരുക്കാന്‍ സാധിച്ചിട്ടെല്ലെന്നാണ് സംഘാടക സമിതി ഭാരവാഹികളുടെ മറുപടി.
തട്ടിക്കൂട്ടി കൊണ്ടുള്ള പരിപാടി എന്ന വിശേഷണമാണ് ബി-സോണ്‍ കലോല്‍സവം കാണാനെത്തിയവരുടെ മൊഴികള്‍. കലാമേള ഗ്രാമം ഏറ്റെടുത്തുവെന്ന സംഘാടക സമിതിയുടെ വാദം പാടെ പൊളിഞ്ഞിരിക്കുകയാണ്.
ഇന്നലെ കലാപരിപാടികള്‍ വീക്ഷിക്കാന്‍ പ്രദേശത്തുകാര്‍ തന്നെ വളരെ കുറവായിരുന്നു.
Next Story

RELATED STORIES

Share it