പരാജയത്തിന് ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ചെങ്ങന്നൂരിലെ തോല്‍വിയെ ചൊല്ലി കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും എന്നാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നുള്ള കാര്യം ഓര്‍ക്കേണ്ടതാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോല്‍വിയുടെ ഭാരം ആരുടെയും തലയില്‍ കെട്ടിവയ്ക്കാനില്ല.
ഏതെങ്കിലും ഒരാളെ മാത്രമായി കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പുമില്ല. ചെങ്ങന്നൂരില്‍ ഗ്രൂപ്പ് തര്‍ക്കം ഉണ്ടായില്ല. ഒറ്റക്കെട്ടായാണ് പാര്‍ട്ടി പ്രവര്‍ത്തിച്ച്. എന്നാല്‍ സംഘടനാതലത്തില്‍ ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. പാളിച്ചകള്‍ പരിശോധിച്ച് പരിഹാരംകാണും. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശത്രുക്കള്‍ വരുന്നുണ്ടെന്നും വിമര്‍ശകര്‍ക്ക് ചെന്നിത്തല മറുപടി നല്‍കി. ചെങ്ങന്നൂരിലെ ഒരു വിജയം കൊണ്ട് സര്‍ക്കാരിന് എല്ലാ അപരാധങ്ങളും കഴുകിക്കളയാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മും ബി. ജെ.പിയും പണവും ഭരണ സ്വാധീനവും ഉപയോഗിച്ചാണു വിജയിച്ചത്.
അതില്‍ അഹങ്കരിക്കാന്‍ അവര്‍ക്ക് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയെങ്കിലും ബലിയാട് ആകണമെങ്കില്‍ താന്‍ തയാറാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസനും പറഞ്ഞു. ഉത്തരാവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും എം എം ഹസന്‍. സംഘടനാപരമായി ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു. ഉത്തരവാദിത്തം ഒരാള്‍ക്കല്ല.
പരാജയ കാരണങ്ങള്‍ വിശദമായി പഠിക്കും. ആരുടെയെങ്കിലും തലയില്‍ ഉത്തരവാദിത്തം കെട്ടിവച്ച് ബലിയാടാക്കില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. കെഎസ്‌യുവിന്റെ ജന്മവാര്‍ഷിക സമ്മേളനത്തിലാണ് നേതാക്കളുടെ സ്വയം വിമര്‍ശനവും ന്യായീകരണവും.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് മുന്നറിയിപ്പാണെന്നും സംഘടനയെ ശക്തിപ്പെടുത്തണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമാണെന്നു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അവിടെ എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യുവിന്റെ 61ാം ജന്‍മദിനാഘോഷ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.





Next Story

RELATED STORIES

Share it