thrissur local

പരാജയങ്ങളെ നേരിടാനുള്ള മാനസികാരോഗ്യം വിജയത്തിന്റെ ആദ്യപടി: ഐജി എം ആര്‍ അജിത്കുമാര്‍



തൃശൂര്‍: മാനസികാരോഗ്യത്തിലുള്ള വെല്ലുവിളികളാണ് ഏതൊരു സമൂഹവും നേരിടുന്ന വലിയ പ്രശ്‌നമെന്ന് തൃശൂര്‍ ഐജി എം ആര്‍ അജിത്കുമാര്‍ ഐപിഎസ്. ജീവിതവിജയമെന്നത് സ്വന്തം പരാജയങ്ങളെ അതിജീവിക്കുന്നതില്‍ ഒരു വ്യക്തിക്ക് സാധിക്കുന്നതിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ആല്‍ഫ പാലിയേറ്റീവ് കെയറിന്റിന്റെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ മൂന്നാം സംസ്ഥാന കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനത്തില്‍ മാനസികാരോഗ്യവും സമൂഹത്തിന്റെ ഉത്തരവാദിത്വവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍, പ്രൊഫ. കുസുമം ജോസഫ്, പ്രൊഫ. അഭിലാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ വീക്ഷണങ്ങള്‍ പങ്കുവച്ചു. കോണ്‍ഫറന്‍സിറിന്റെ രണ്ടാംദിനത്തില്‍ നടന്ന സയന്റിഫിക് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഒല്ലൂര്‍ എം.എല്‍.എ അഡ്വ. കെ.രാജന്‍ നിര്‍വഹിച്ചു. തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എം.ലത, വിമല കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മാരിയറ്റ് എ.തേറാട്ടില്‍, സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മാഗി ജോസ് എന്നിവര്‍ ആശംസ നേര്‍ന്നു. തുടര്‍ന്ന് പാലിയേറ്റീവ് പരിചരണത്തിന് ഒരാമുഖം എന്ന വിഷയം തൃശൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഡോ. ഇ.ദിവാകരന്‍ അവതരിപ്പിച്ചു. ഡോ. സിസ്റ്റര്‍ റോസ് ആന്റോ, ഡോ. ജോസ് ബാബു, എല്‍സമ്മ ജോണ്‍സണ്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഡിമെന്‍ഷ്യ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം തലവന്‍ ഡോ. കെ.എസ്. ഷാജി വിഷയാവതരണം നടത്തി. പ്രൊഫ. ലിംസ് തോമസ് മോഡറേറ്ററായിരുന്നു. എം.ജി.യൂണിവേഴ്‌സിറ്റി റിട്ട. ഡീനും ബിഹേവിയറല്‍ സയന്‍സ് ഡിപ്പാര്‍ട്ടമെന്റ് ഡയറക്ടറുമായ ഡോ. റസീന പദ്മം മെന്റല്‍ ഹെല്‍ത്ത് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സോഷ്യോ ഇക്കണോമിക് നീഡ്‌സ് ഓഫ് ചില്‍ഡ്രന്‍ വിത്ത് സ്‌പെഷല്‍ നീഡ്‌സ് എന്ന വിഷയത്തില്‍ എറണാകുളം ക്ലിനിക്കല്‍ സര്‍വീസസ് ഇന്‍ക്ലുഷന്‍ സെന്റര്‍ ഡീന്‍ ഡോ. അജിത് സച്ചീന്ദ്രന്‍ മൂര്‍ക്കോത്ത് വിഷയാവതരണം നടത്തി. കോണ്‍ഫറന്‍സ് ഇന്ന് ഉച്ചയോടെ സമാപിക്കും.
Next Story

RELATED STORIES

Share it