wayanad local

പരാജയകാരണം കോണ്‍ഗ്രസ്സെന്ന് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സംവരണ വാര്‍ഡായ 17ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച താന്‍ പരാജയപ്പെടാനുള്ള കാരണം കോണ്‍ഗ്രസ്സാണെന്ന് കേരളാ കോണ്‍ഗ്രസ്സിലെ ഇ കെ രഘു വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ വാര്‍ഡില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ തനിക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ റിബലിനെ നിര്‍ത്തുകയും ജയിപ്പിക്കുകയുമാണുണ്ടായത്. ഇതു കോണ്‍ഗ്രസ്സിന്റെ മുന്നണി സംവിധാനത്തിലെ മാന്യതയില്ലായ്മയാണ് കാണിക്കുന്നത്. ഈ വാര്‍ഡില്‍ സൗഹൃദമല്‍സരമെന്നു പറഞ്ഞ് തനിക്കെതിരേ കോണ്‍ഗ്രസ്സുകാര്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
ഭാര്യയുടെ താലിമാല പോലും പണയപ്പെടുത്തി മല്‍സരത്തിനിറങ്ങിയ തന്നെ വഞ്ചിച്ച നിലപാടാണ് ഇവിടെ അവര്‍ കൈക്കൊണ്ടതെന്നും കേരള ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ രഘു കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it