Flash News

പരാജയം: ശിവസേന സഖ്യം നിലനിര്‍ത്താന്‍ ബിജെപി ഒരുങ്ങുന്നു

പരാജയം: ശിവസേന സഖ്യം നിലനിര്‍ത്താന്‍ ബിജെപി ഒരുങ്ങുന്നു
X
മുംബൈ: മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് ശിവസേനയുമായുള്ള സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായി ബിജെപി.സഖ്യത്തിന് എതിരല്ല. സഖ്യം തകരുമെന്നു വിശ്വസിക്കുന്നുമില്ല. എന്നാല്‍ മുന്നോട്ടുപോകാന്‍ ഇരുപാര്‍ട്ടികളുടെ ഭാഗത്തുനിന്നും ശ്രമമുണ്ടാകണം. ശിവസേനയുമായി സംസാരിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നായിസ് പറയുന്നു.



ലോക്‌സഭാ സീറ്റുകളായ പാല്‍ഘറിലും ഭണ്ഡാര ഗോണ്ടിയയിലും ബിജെപി സ്ഥാനാര്‍ഥിക്ക് നേരിടേണ്ടി വന്നത് ശക്തമായ വെല്ലുവിളിയാണ്. ഇതില്‍ നിന്ന് പാഠം ഉള്‍കൊണ്ടാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പുതിയ ചുവടുവയ്പ്. നേരിട്ടിരുന്നു.പാല്‍ഘറില്‍ മാത്രമാണ് ബിജെപിക്ക് സീറ്റ് നിലനിര്‍ത്താനായത്. പാല്‍ഘറില്‍ ബിജെപി എംപി ചിന്താമന്‍ വന്‍ഗയുടെ മരണത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.എന്നാല്‍ ബിജെപിയുമായി അത്ര രസത്തില്‍ അല്ലാത്ത ശിവസേന ചിന്താമന്റെ മകനെ സ്ഥാനാര്‍ഥിയാക്കിയാണ് രാഷ്ട്രീയം കളിച്ചത്.ശ്രീനിവാസ് ശിവസേനാ സ്ഥാനാര്‍ഥിയായി മല്‍സരിച്ചതോടെ മല്‍സരം എന്‍ഡിഎ സഖ്യകക്ഷികള്‍ തമ്മിലായി. സംഭവത്തിന് വന്‍ വാര്‍ത്താ പ്രധാന്യം ലഭിക്കുകയും ഉണ്ടായി.തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ രാജേന്ദ്ര ഗാവിത് വഴി ബിജെപി സീറ്റ് നിലനിര്‍ത്തിയെങ്കിലും ശിവസേന വലിയ വെല്ലുവിളിയാണ് പാര്‍ട്ടിക്കുണ്ടാക്കിയത്.ഇവിടെ ബിജെപിയുടെ പ്രാദേശിക സഖ്യകക്ഷി ബഹുജന്‍ വികാസ് അഘാഡി മൂന്നാമതും സിപിഎം നാലാമതുമെത്തിയപ്പോള്‍ എന്‍സിപി പിന്തുണയോടെ മല്‍സരിച്ച കോണ്‍ഗ്രസിന് അഞ്ചാം സ്ഥാനം മാത്രമാണ് ലഭിച്ചത്.എന്നാല്‍ ഭണ്ഡാര ഗോണ്ടിയ,നിയമസഭയിലേക്ക് മല്‍സരം നടന്ന പാലുസ് കഡേഗാവ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.ഇതാണ് മാറി ചിന്തിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.
Next Story

RELATED STORIES

Share it