Flash News

പരസ്യ കശാപ്പ്; യുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

പരസ്യ കശാപ്പ്; യുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
X
[caption id="attachment_226124" align="aligncenter" width="560"] റിജില്‍ മാക്കുറ്റി,   ജോഷി കണ്ടത്തില്‍,    ശറഫുദ്ധീന്‍ കാട്ടാമ്പള്ളി [/caption]

കണ്ണൂര്‍: മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച കേന്ദ്ര നടപടിക്കെതിരെ
പൊതുസ്ഥലത്തുവച്ച് കന്നുകുട്ടിയെ അറുത്ത് ഇറച്ചി വിതരണം ചെയ്ത സംഭവത്തില്‍ മൂന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സംഘടനാ നടപടി. സംഭവത്തില്‍ കുറ്റക്കാരായവരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് ശറഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
മാടിനെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തെ ബുദ്ധിശൂന്യവും പ്രാകൃതവുമാണെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വം സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
സംഭവത്തില്‍ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കണ്ണൂര്‍ സിറ്റി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവമോര്‍ച്ച ജില്ലാ സെ്ക്രട്ടറിയുടെ പരാതിയിലാണു നടപടി.
ശനിയാഴ്ച വൈകീട്ടാണ് കണ്ണൂര്‍സിറ്റിയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടിനെ അറുത്ത് പ്രതിഷേധിച്ചത്. മിനിലോറിയിലെത്തിച്ച 15 കിലോ ഭാരമുള്ള കന്നുകുട്ടിയെ അതേ വാഹനത്തില്‍ വച്ചുതന്നെ കശാപ്പ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇറച്ചി പാക്കുകളിലാക്കി വിതരണം ചെയ്തു. അമ്പതോളം പേര്‍ പരിപാടിക്കെത്തിയിരുന്നു.
Next Story

RELATED STORIES

Share it