kannur local

പരസ്യ കന്നുകാലി കശാപ്പ് : പോലിസ് സംരക്ഷണമാവശ്യപ്പെട്ട് യൂത്ത് നേതാക്കള്‍ ഡിജിപിക്ക് കത്തു നല്‍കി



കണ്ണൂര്‍: കശാപ്പിനായി കന്നുകാലി വില്‍പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് പൊതുസ്ഥലത്ത് കന്നുകുട്ടിയെ അറുത്ത് ഇറച്ചി വിതരണം ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വധഭീഷണി. ഇതു സംബന്ധിച്ച് പോലിസ് സംരക്ഷണമാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഡിജിപിക്ക് കത്ത് നല്‍കിയതായി പാര്‍ലെമെന്റ് മണ്ഡലം പ്രസിഡന്റ് റജില്‍ മാക്കുറ്റി പറഞ്ഞു. ഒരു ഉത്തരേന്ത്യന്‍ സ്വാമിയും കേരള കോണ്‍ഗ്രസ് ബി നേതാവും മറ്റു ചിലരും തനിക്കെതിരെ ഭീഷണി നടത്തിയിട്ടുണ്ടെന്ന് റിജില്‍ പറഞ്ഞു. ഫേസ്ബൂക്കിലും വാട്‌സ്ആപിലും ഭീഷണി വരുന്നുണ്ട്്. മെയ് 27നു വൈകീട്ടാണ് കണ്ണൂര്‍ സിറ്റിയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15 കിലോ ഭാരമുള്ള മാടിനെ അറുത്ത് പ്രതിഷേധിച്ചത്. സംഭവത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളിപ്പറഞ്ഞിരുന്നു. ഇവരുടെ പാര്‍ട്ടി അംഗത്വം കെപിസിസിയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും അറവുകാരനും ഉള്‍പ്പെടെ ഒമ്പതു പേരെ അറസ്റ്റുചെയ്തിരുന്നത്.
Next Story

RELATED STORIES

Share it