palakkad local

പരസ്യ അപേക്ഷകള്‍ പ്രത്യേക ഫോര്‍മാറ്റില്‍ വേണം

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിനപത്രങ്ങള്‍, റേഡിയോ, ടി.വി, നവമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും നല്‍കുന്ന പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ അപേക്ഷ പ്രത്യേക ഫോര്‍മാറ്റില്‍ തന്നെ നല്‍കണമെന്ന് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അനുബന്ധം 27 ആയി നല്‍കിയ രീതിയിലാണ് മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷ നല്‍കുന്നത്.
നല്‍കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഇലക്‌ട്രോണിക് രൂപത്തിലും അച്ചടി രൂപത്തിലുള്ള രണ്ടു വീതം പകര്‍പ്പുകള്‍ സഹിതമായിരിക്കണം അപേക്ഷകള്‍. പരസ്യം നിര്‍മിക്കാനുള്ള ചെലവ് അത് പ്രസിദ്ധീകരിക്കാനുള്ള സമയം, അതിനു വേണ്ടി വരുന്ന ചെലവ്, ഏതെങ്കിലും പാര്‍ട്ടിക്കു വേണ്ടിയുള്ളതാണോ, സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങളും അപേക്ഷയില്‍ വ്യക്തമാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it