kozhikode local

പരസ്യപ്രദര്‍ശനത്തില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന്

കൊടുവള്ളി: മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കൊടുവള്ളി ബസ്റ്റാന്റില്‍ പരസ്യ പ്രദര്‍ശനത്തിന് അനുമതി നല്‍കിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നെന്നു ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് പഞ്ചായത്ത് ആക്ടിന് വിരുദ്ധമായി നാല് വര്‍ഷത്തേക്ക് സ്വകാര്യ പരസ്യ ഏജന്‍സിക്ക് അനുമതി നല്‍കിയതായാണ് ആരോപണം. 20 ലക്ഷത്തോളം രൂപ പരസ്യ ഇനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും കൈപ്പറ്റിയ ഇവര്‍ 3000 രൂപ മാത്രമാണ് ലേലത്തുകയായി അടച്ചത്. ഇത്തരത്തില്‍ ഒരു മാനദണ്ഡവും പാലിക്കാതെ പൊതു മുതല്‍ കൊളളയടിക്കുന്ന ഭരണ നേതൃത്വത്തോടുള്ള യുഡിഎഫ് നയം വ്യക്തമാക്കണമെന്നും അടിയന്തിര നിയമനടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരത്തിനും നിയമ നടപടികള്‍ക്കും നേതൃത്വം നല്‍കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കാരാട് ഫൈസല്‍, ഇ സി മുഹമ്മദ്, ഒ പി റസാഖ് പങ്കെടുത്തു.
Next Story

RELATED STORIES

Share it