malappuram local

പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം

മലപ്പുറം: തിരഞ്ഞടുപ്പില്‍ മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളിലും മാധ്യമങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും തീര്‍പ്പാക്കുന്നതിന് ജില്ലാ മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ചെയര്‍മാനായ സമിതിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭ കണ്‍വീനറും ഐ ആന്റ് പിആര്‍ഡി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി വിനോദ്, സാമൂഹിക പ്രവര്‍ത്തകനായ ജി കെ രാംമോഹന്‍ എന്നിവര്‍ അംഗങ്ങളുമാണ്.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ അധികാര പരിധിക്കുള്ളില്‍ വരുന്ന മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുക, സ്ഥാനാര്‍ഥികളും ബന്ധപ്പെട്ടവരും പ്രാദേശിക മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകള്‍. പ്രാദേശിക ചാനലുകളില്‍ സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് സമിതിയുടെ അംഗീകാരം തേടണം. ഇതിനായി നിശ്ചിത ഫോമില്‍ പരസ്യത്തിന്റെ സിഡി സഹിതം അപേക്ഷിക്കണം.
Next Story

RELATED STORIES

Share it