പരവൂര്‍ വെടിക്കെട്ട് അപകടം; മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ മാറ്റി

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യ അനാര്‍ക്കലിയും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 29ലേക്കു മാറ്റി.
ഇതിനിടെ അറസ്റ്റിലായ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പരവൂര്‍ കൂനയില്‍ പദ്മവിലാസത്തില്‍ പി എസ് ജയലാല്‍(46), സെക്രട്ടറി പൊഴിക്കര കൃഷ്ണഭവനത്തില്‍ കൃഷ്ണന്‍കുട്ടി പിള്ള(61), കോട്ടപ്പുറം കോങ്ങാല്‍ ചന്ദ്രോദം വീട്ടില്‍ സി രവീന്ദ്രന്‍പിള്ള(64), പൊഴിക്കര കടകത്ത് തൊടിയില്‍ ജി സോമസുന്ദരന്‍ പിള്ള(47), കോങ്ങാല്‍ സുരഭിയില്‍ സുരേന്ദ്രനാഥന്‍ പിള്ള(65), കോങ്ങാല്‍ മനീഫ കോട്ടേജില്‍ മുരുകേശന്‍(50), പ്രസാദ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ 26നു പരിഗണിക്കാന്‍ മാറ്റി.
ഹരജിയില്‍ ജസ്റ്റിസ് പി ഉബൈദ് ക്രൈബ്രാഞ്ചിനോട് വിശദീകരണം തേടി. വെടിക്കെട്ടു ദുരന്തത്തില്‍ പങ്കില്ലെന്നും ക്ഷേത്രത്തില്‍ നിന്നു തങ്ങള്‍ മടങ്ങിയശേഷമാണ് അപകടം സംഭവിച്ചതെന്നും അതിനാല്‍ അറസ്റ്റ് തടയണമെന്നും കാട്ടിയാണ് കൃഷ്ണന്‍കുട്ടിയുടെ ഹരജി.
Next Story

RELATED STORIES

Share it