പരവൂര്‍ ; പള്ളികളിലെ വെടിക്കെട്ടിന് ഓര്‍ത്തഡോക്സ് സഭയുടെ നിരോധം
BY swapna en11 April 2016 9:05 AM GMT
X
swapna en11 April 2016 9:05 AM GMT
[related]
കൊല്ലം: പള്ളികളില്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ. മലങ്കര മെത്രാപൊലീത്ത ബാസേലിസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ സഭയുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ വെടിക്കെട്ട് നിരോധിക്കാന്‍ സാധ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
അതിനിടെ ഈ മാസം 17ന് നടക്കുന്ന തൃശൂര്‍ പൂരത്തിന് മുന്നോടിയായി ഇന്ന് പ്രത്യേക യോഗം ചേരുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ വി രതീഷന്‍ പറഞ്ഞു. പൂരത്തോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ടിന് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് തീരുമാനിക്കാനാണ് യോഗം. കൊടിയേറ്റത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഇന്ന് ഒഴിവാക്കിയിരുന്നു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT