പരവൂര്‍: മൂന്നുപേര്‍ റിമാന്‍ഡില്‍
BY Sumeera SMR26 April 2016 3:01 AM GMT
Sumeera SMR26 April 2016 3:01 AM GMT
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ക്ഷേത്രഭരണസമിതി അംഗങ്ങളായ പുറ്റിങ്ങല്‍ ദേവീവിലാസത്തില്‍ പ്രേംലാല്‍(52), സഹോദരന് ശ്യാംലാല്‍(55), കുറുമണ്ടല്‍ പെരിവിള ഗീതാഭവനത്തില്‍ സുന്ദരേശന്‍പിള്ള(61) എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.പ്രേംലാല്‍ മൂന്നാംപ്രതിയും മറ്റു രണ്ടുപേര്‍ 34ഉം 35ഉം പ്രതികളുമാണ്. ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയ കമ്പക്കെട്ടുകാരന്‍ കൃഷ്ണന്‍കുട്ടി, മരിച്ച കമ്പക്കെട്ടുകാരന്‍ കഴക്കൂട്ടം സുരേന്ദ്രന്റെ മകന് ഉമേഷ് എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. അതിനിടെ, ഇവരുടെ സ്ഥാപനങ്ങളിലും ഗോഡൗണിലും ഉണ്ടായിരുന്ന വെടിമരുന്നുശേഖരം നീക്കംചെയ്തതായി പോലിസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകളും നശിപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT