പരവൂര്‍ ദുരന്തം: രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുപരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന കണ്‍വന്‍ഷനുകളും സ്ഥാനാര്‍ഥികളുടെ പൊതുപരിപാടികളും റദ്ദാക്കിയതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും പങ്കാളികളാവണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. മരണപ്പെട്ടവരോടുള്ള ആദരസൂചകമായി കോണ്‍ഗ്രസ് പാര്‍ട്ടി നടത്താനിരുന്ന എല്ലാ പരിപാടികളും ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അറിയിച്ചു. മന്ത്രിമാരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും തങ്ങളുടെ മണ്ഡലങ്ങളില്‍ നിശ്ചയിച്ച പരിപാടികള്‍ ഒഴിവാക്കി അപകടസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ നാട്ടുകാരോടും എല്‍ഡിഎഫ് പ്രവര്‍ത്തകരോടും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it