Kollam Local

പരവൂര്‍ ദുരന്തം രാഷ്ട്രീയവല്‍ക്കരിക്കുന്നു: സി വി പത്മരാജന്‍

ചാത്തന്നൂര്‍:പരവൂര്‍ പുറ്റിങ്ങല്‍ ദുരന്തം രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുക്കാനുള്ള സിപിഎം, ബിജെപി നീക്കം മനുഷ്യത്വത്തോടുള്ള ക്രൂരതയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ സി വി പത്മരാജന്‍.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉടനടി ധനസഹായം നല്‍കിയതും മെച്ചപ്പെട്ട ചികില്‍സ പരിക്കേറ്റവര്‍ക്ക് നല്‍കിയതും രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്താതിരുന്നതും സര്‍ക്കാരിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് അവതരിപ്പിക്കുന്നത് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ ആണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ആഫീസ് ചാത്തന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയര്‍മാന്‍ പരവൂര്‍ എസ് രമണന്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, പ്രതാപവര്‍മ്മ തമ്പാന്‍, ബിന്ദുകൃഷ്ണ, രാജേന്ദ്രപ്രസാദ്, ഷംസുദ്ദീന്‍, മണ്ണയം നൗഷാദ്, ഇക്ബാല്‍, നെടുങ്ങോലം രഘു, വി വിജയമോഹന്‍, എം സുന്ദരേശന്‍ പിള്ള, എസ് ശ്രീലാല്‍, എന്‍ ഉണ്ണികൃഷ്ണന്‍, സിസിലി സ്റ്റീഫന്‍, വാളത്തുങ്കല്‍ രാജഗോപാല്‍, ചാത്തന്നൂര്‍ മുരളി, പരവൂര്‍ സജീബ് സംസാരിച്ചു.
Next Story

RELATED STORIES

Share it