പരവൂര്‍ ദുരന്തം: ദുരിതാശ്വാസത്തിന് നാഗാലാന്‍ഡ് ഗവര്‍ണറുടെ സംഭാവന

തിരുവനന്തപുരം: നാഗാലാന്‍ഡിലെയും അസമിലെയും ഗവര്‍ണറായ പി ബി ആചാര്യ സ്വന്തം ശമ്പളത്തില്‍ നിന്നു 50,000 രൂപ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട ദുരിത ബാധിതര്‍ക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
സംഭവത്തില്‍ അഗാധമായ ദുഃഖവും നടുക്കവും അദ്ദേഹം രേഖപ്പെടുത്തി. നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങളോട് ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന ചെയ്യാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. ചികില്‍സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
Next Story

RELATED STORIES

Share it