പരവൂര്‍ ദുരന്തം: ആരെയും ബലിയാടാക്കില്ല- മുഖ്യമന്ത്രി

കണ്ണൂര്‍: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെട്ടിക്കട്ട് അപകടത്തിന്റെ പേരില്‍ ആരെയും ബലിയാടാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പോലിസിനെയും ആഭ്യന്തരമന്ത്രാലയത്തെയും സംരക്ഷിക്കാന്‍ ജില്ലാ കലക്ടറെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരെയെങ്കിലും സംരക്ഷിക്കുകയോ ബലിയാടാക്കുകയോ ചെയ്യുക എന്നത് സര്‍ക്കാരിന്റെ രീതിയല്ല. കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
Next Story

RELATED STORIES

Share it