പരവൂര്‍ ദുരന്തം: അന്വേഷണ കമ്മീഷനായി

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിലേക്കു നയിച്ച സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കുന്നതിന് ഹൈക്കോടതി റിട്ട. ജഡ്ജി എന്‍ കൃഷ്ണന്‍ നായരെ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചു. കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്റ്റ് പ്രകാരം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
ആറുമാസത്തിനകം അന്വേഷണ റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കണം. അതിനിടെ, വെടിക്കെട്ടില്‍ നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിരുന്നതായി ശിവകാശിയിലെ ഇടപാടുകാരന്‍ ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി. പാഴ്‌സല്‍ ലോറികളിലാണ് ഇവ കരാറുകാര്‍ക്ക് എത്തിച്ചുനല്‍കിയത്.
പൂഴിക്കുന്നിലെ കച്ചവടക്കാരനായ ജിഞ്ചുവാണ് പൊട്ടാസ്യം ക്ലോറേറ്റ് ആവശ്യപ്പെട്ടത്. സാധാരണനിലയില്‍ കരാറുകാര്‍ വെടിക്കെട്ട് കഴിഞ്ഞു മിച്ചം വരുന്നവ തിരിച്ചേല്‍പ്പിക്കാറുണ്ട്. എന്നാല്‍ ജിഞ്ചു മടക്കിനല്‍കിയിരുന്നില്ലെന്നും ഇടപാടുകാരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it