പരവൂര്‍: ഒരാള്‍കൂടി അറസ്റ്റില്‍

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. വെടിക്കെട്ട് കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ ഉമേഷ് (40) ആണു പിടിയിലായത്. മൂത്ത മകനായ ഉമേഷിന്റെ പേരിലാണ് വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് സുരേന്ദ്രന്‍ തരപ്പെടുത്തിയത്. അതേസമയം, ഇളയമകന്‍ ദീപു തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോലിസിന്റെ നിരീക്ഷണത്തില്‍ ചികില്‍സയിലാണ്. പരിക്കു ഭേദമാവുന്ന മുറയ്ക്ക് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
Next Story

RELATED STORIES

Share it