പരവൂര്‍ അപകടം; പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കൊല്ലത്തെത്തി
BY swapna en10 April 2016 5:24 AM GMT
X
swapna en10 April 2016 5:24 AM GMT
[related]
കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൊല്ലത്തെത്തി. മോഡി മൂന്നു മണിയോടെ ആശ്രമം മൈതാനിയില്‍ ഹെലികോപ്റ്ററില്‍ എത്തി.
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച കൊല്ലം ജില്ലാ ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.
അപകട സ്ഥലം സന്ദര്‍ശിച്ച കോണ്ഗ്ര്സ് ഉപാധ്യക്ഷന്‍ ആറുമണിയോടെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
നേരത്തെ തന്നെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ റദ്ദാക്കി കൊല്ലത്തെത്തിയിരുന്നു.
പരിക്കേറ്റവര്‍ക്ക് കേരളവും കേന്ദ്രവും എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പം പൊള്ളല്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘവുമെത്തി.
Next Story
RELATED STORIES
'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMT