പരമ്പര മോഹവുമായി ഇന്ത്യ

വിശാഖപട്ടണം: പരമ്പരമോഹവുമായി ഇന്ത്യ ഇന്നു ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി മല്‍സരത്തിനിറങ്ങും. ആദ്യ മല്‍സരത്തിലെ അപ്രതീക്ഷിത തോല്‍വിക്കുശേഷം രണ്ടാമത്തെ കളിയില്‍ ഗംഭീര ജയം നേടി ഇന്ത്യ തിരിച്ചുവരികയായിരുന്നു. 69 റ ണ്‍സിന്റെ ഉജ്ജ്വല ജയമാണ് റാഞ്ചിയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ നേടിയത്. പൂനെയില്‍ നടന്ന ആദ്യ കളിയില്‍ അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച ഇന്ത്യ അഞ്ചു വിക്കറ്റിന്റെ ദയനീയ തോല്‍വിയിലേക്കു നയിക്കുകയായിരുന്നു.
കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ബൗളര്‍മാരും ഫോമിലേക്കുയര്‍ന്നതാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ബാറ്റിങ് ക്രമത്തി ല്‍ ക്യാപ്റ്റന്‍ എംഎസ് ധോണി നടത്തിയ പരീക്ഷണവും വിജയം കണ്ടു. യുവരാജ് സിങിനും തനിക്കും മുമ്പ് യുവതാരം ഹര്‍ദ്ദിക് പാണ്ഡ്യയെ ബാറ്റിങിന് അയച്ച ധോണിയുടെ തീരുമാനം തെറ്റിയില്ല. മുന്‍നിരക്കാര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനാ ല്‍ യുവിയെ ബാറ്റിങ് ക്രമത്തില്‍ മുന്നിലേക്ക് കൊണ്ടുവരിക ബുദ്ധിമുട്ടാണെന്ന് ധോണി വ്യക്തമാക്കി.
പരമ്പരയില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലാത്ത അജി ന്‍ക്യ രഹാനെയ്ക്കു പകരം മനീഷ് പാണ്ഡെയെ ഇന്ത്യ ഇന്നു കളിപ്പിച്ചേക്കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it