Sports

പരമ്പര പോക്കറ്റിലാക്കാന്‍ ടീം ഇന്ത്യ

മെല്‍ബണ്‍: ആസ്‌ത്രേലിയക്കെതിരായ ട്വന്റി പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഇന്നു ര ണ്ടാം മല്‍സരത്തിനിറങ്ങും. ആദ്യ കളിയില്‍ 37 റണ്‍സിന്റെ മികച്ച ജയം നേടിയ ഇന്ത്യ മൂന്നു മ ല്‍സരങ്ങളുടെ പരമ്പരയില്‍ 1-0 നു മുന്നിലാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പുലര്‍ത്തിയാണ് ഇന്ത്യ ആദ്യ മല്‍സരത്തില്‍ ജയം കൊയ്തത്. അതേ പ്രകടനം ഇന്നും ആവര്‍ത്തിക്കാനാണ് മഹേന്ദ്രസിങ് ധോണിയുടെയും സംഘത്തിന്റെയും ശ്രമം. നേര ത്തേ ഓസീസിനെതിരായ ഏക ദിന പരമ്പരയിലേറ്റ തോല്‍വിക്കു കണക്കുചോദിക്കാന്‍ ഇന്ത്യക്കു ട്വന്റി പരമ്പര കൈക്കലാക്കേണ്ടതുണ്ട്.ആദ്യ ട്വന്റിയില്‍ അരങ്ങേറി ഇന്ത്യക്കായി മിന്നുന്ന പ്രകടനം നടത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയെയും ജസ്പ്രിത് ബുംറയെ യും ഇന്നും ടീമില്‍ നിലനിര്‍ത്തുമെന്നുറപ്പാണ്.

അരങ്ങേറ്റത്തിന്റെ യാതൊരു പരിഭ്രമവുമില്ലാതെ കളിച്ച ഇരുവരും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തി ബുംറ ഇന്ത്യന്‍ ബൗളിങിലെ അമരക്കാരനായപ്പോള്‍ പാണ്ഡ്യ രണ്ടു വിക്കറ്റ് നേടിയിരുന്നു.  കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഇന്ന് വെടിക്കെട്ട് ഇന്നിങ്‌സ് കാഴ്ചവയ്ക്കുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Next Story

RELATED STORIES

Share it