Cricket

പരമ്പര പിടിക്കാന്‍ ഇന്ത്യ; അഭിമാനം കാക്കാന്‍ ഇംഗ്ലണ്ട്

പരമ്പര പിടിക്കാന്‍ ഇന്ത്യ; അഭിമാനം കാക്കാന്‍ ഇംഗ്ലണ്ട്
X


ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന്. മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യമിടുമ്പോള്‍ സ്വന്തം നാട്ടില്‍ ജയത്തോടെ തിരിച്ചുവരാന്‍ ഉറച്ചാവും ഇംഗ്ലീഷ് നിര പാഡണിയുക.ആദ്യ മല്‍സരത്തില്‍ ഇംഗ്ലീഷ് നിര സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത തിരിച്ചടിയാണ് ഇന്ത്യ സമ്മാനിച്ചത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യക്ക് മുന്നില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് കാലിടറുകയായിരുന്നു. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ഉള്‍പ്പെടുന്ന സ്പിന്‍ ബൗളിങാണ് ഇന്ത്യയുടെ കരുത്ത്. അവസാന മല്‍സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് കുന്തമുന. ജസ്പ്രീത് ബൂംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഉമേഷ് യാദവും മികച്ച പ്രകടനമാണ് ആദ്യ മല്‍സരത്തില്‍ പുറത്തെടുത്തത്. ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മ ഫോം കണ്ടെത്തി മടങ്ങിയെത്തിയതും ലോകേഷ് രാഹുലിന്റെ മിന്നും ഫോമും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ട്വന്റി20യില്‍ 2000 റണ്‍സ് എന്ന നേട്ടം ലക്ഷ്യമിട്ടാവും രോഹിത് ശര്‍മ ഇറങ്ങുക. 2000 ക്ലബ്ബില്‍ ഇടം നേടാന്‍ ഇനി 19 റണ്‍സ് മാത്രമാണ് രോഹിതിന് വേണ്ടത്. അതേ സമയം ആദ്യ മല്‍സരത്തില്‍ വിരാട് കോഹ്‌ലിക്ക് പകരക്കാരനായി മൂന്നാം സ്ഥാനത്തെത്തി സെഞ്ച്വറി നേടിയ രാഹുല്‍ സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചാല്‍ ട്വന്റി20യില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കെത്താം. ആദ്യ മല്‍സരത്തില്‍ ഫോമിലേക്കെത്തിയില്ലെങ്കിലും ശിഖര്‍ ധവാന്റെ ബാറ്റിങും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. മധ്യനിരയില്‍ സുരേഷ് റെയ്‌നയും എം എസ് ധോണിയുമാവും ഇന്ത്യക്ക് കരുത്താവുക. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമാവും.അതേ സമയം ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ടൈങ്കിലും മികച്ച താരങ്ങളുടെ നിര തന്നെയാണ് ഇംഗ്ലണ്ടിന്റേത്. മികച്ച ഫോമില്‍ കളിക്കുന്ന ജോസ് ബട്‌ലറാണ് ഏറ്റവും അപകടകാരി. ജേസണ്‍ റോയി, ജോണി ബെയര്‍സ്‌റ്റോ, ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ എന്നിവരെല്ലാം വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. മധ്യനിരയില്‍ കരുത്തുപകരാന്‍ ജോ റൂട്ടും മോയിന്‍ ്അലിയും ഇംഗ്ലണ്ട് ടീമില്‍ ഉണ്ട്. ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ലക്കറ്റ് എന്നിവരടങ്ങുന്ന ഇംഗ്ലീഷ് ബൗളിങ് നിരയും കരുത്തുറ്റതാണ്.
Next Story

RELATED STORIES

Share it