Sports

പരമ്പര പിടിക്കാന്‍ ഇന്ത്യ

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര കൈക്കലാക്കാനുറച്ച് മഹേന്ദ്രസിങ് ധോണിയുടെ കീഴില്‍ ഇന്ത്യ ഇന്ന് രണ്ടാമങ്കത്തിനിറങ്ങും. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
ഇന്ന് ജയിച്ചാല്‍ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്ക് കിരീടം ഉറപ്പിക്കാനാവും. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം നേടിയിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലാണ് ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ഹീറോയായത്.
മല്‍സരം ഉച്ചയ്ക്ക് 12.30 മുതല്‍ ടെന്‍ 2 തല്‍സമയം സംപ്രേക്ഷണം ചെയ്യും.
Next Story

RELATED STORIES

Share it