പരമ്പര കൊലയാളിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

ന്യൂഡല്‍ഹി: കൊലപാതക പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട ചന്ദ്രകാന്ത് ഝായുടെ വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തു. സമാനമായ രീതിയില്‍ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ഇയാള്‍ക്ക് വിചാരണക്കോടതിയായിരുന്നു വധശിക്ഷ വിധിച്ചത്. ജീവിതകാലം മുഴുവന്‍ ഝാ തടവില്‍ കഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയുടെ യും ആര്‍ കെ ഗുപ്തയുടെയും ബെഞ്ച് വ്യക്തമാക്കി.
2013 ഫെബ്രുവരി നാലിനും അഞ്ചിനുമാണ് രാജ്യത്തെ രണ്ട് കൊലപാതക കേസുകളില്‍ ബിഹാറിലെ മധേപുര സ്വദേശിയായ ഝാക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഫിബ്രവരി 6ന് മൂന്നാമത്തെ കൊലപാതകത്തിന് വധശിക്ഷയും ലഭിച്ചു.
2007ല്‍ ദിലീപ് എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഝായെ ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ദിലീപിന്റെ തലയില്ലാത്ത മൃതദേഹം ഇയാള്‍ തിഹാര്‍ ജയിലിനു സമീപം ഉപേക്ഷിച്ചിരുന്നു. സമാനമായ രീതിയിലാണ് മറ്റ് കൊലപാതകങ്ങളും നടത്തിയത്. അവരുടെ മൃതദേഹങ്ങള്‍ തിഹാര്‍ ജയിലിനു സമീപത്തു നിന്നാണ് കണ്ടെടുത്തത്. 2007ല്‍ 19കാരനായ ഉപേന്ദറിനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും ഝായെ തിരുത്താനാവില്ലെ ന്നും വധശിക്ഷ വിധിക്കവേ വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു. കൊലപാതകം നട ത്തിയ ശേഷം തന്നെ കണ്ടുപിടിക്കാന്‍ വെല്ലുവിളിച്ച് ഝാ പോലിസിന് കത്തെഴുതിയിരുന്നു.
Next Story

RELATED STORIES

Share it